ഡിവൈഎഫ്‌ഐ പാലേരി സംഘടിപ്പിച്ച സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: യുവ ചരത്തിപ്പാറ ജേതാക്കളായി

By | Tuesday September 17th, 2019

SHARE NEWS

പേരാമ്പ്ര : ഡിവൈഎഫ്‌ഐ പാലേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ യുവ ചരത്തിപ്പാറ ജേതാക്കളായി.

റെഡ് വിങ്ങ് വടക്കുമ്പാടിനെയാണ് യുവ ചരത്തിപ്പാറ പരാജയപ്പെടുത്തിയത്. കിംഗ്‌സ് XI കന്നാട്ടി, മഹാത്മ ചെറിയ കുമ്പളം, വാരിയേഴ്‌സ് കുന്നശ്ശേരി, സര്‍ഗ്ഗ കന്നാട്ടി, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, വിന്നേഴ്‌സ് ചെറിയ കുമ്പളം എന്നിവരാണ് മത്സരിച്ച മറ്റ് ടീമുകള്‍.

വിജയികള്‍ക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് പി.എസ്. പ്രവീണ്‍, സിപിഐഎം പാലേരി ലോക്കല്‍ കമ്മിറ്റി അംഗം എ.കെ. രാജീവന്‍ എന്നിവര്‍ ട്രോഫികള്‍ നല്‍കി. വി.പി. ബിനീഷ് കന്നാട്ടി അധ്യക്ഷത വഹിച്ചു. ജിമേഷ് കുന്നശ്ശേരി സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read