പന്തിരിക്കരയില്‍ ഗ്രാമീണ കളിസ്ഥലം നിര്‍മ്മിക്കണം: ഡിവൈഎഫ്‌ഐ

By | Monday October 7th, 2019

SHARE NEWS

പേരാമ്പ്ര : പന്തിരിക്കരയില്‍ ഒരു ഗ്രാമീണ കളിസ്ഥലം നിര്‍മ്മിക്കണമെന്ന് ഡിവൈഎഫ്‌ഐ പന്തിരിക്കര മേഖലാ സമ്മേളനം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സൈമണ്‍ ബ്രിട്ടോ നഗര്‍ (ചങ്ങരോത്ത് എയുപി സ്‌കൂള്‍) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് വടകര ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ.പി. വിപിന്‍ പതാക ഉയര്‍ത്തി. മേഖല കമ്മിറ്റി അംഗം മിഥുന്‍ സജി രക്തസാക്ഷി പ്രമേയവും മേഖല ജോയിന്‍ സെക്രട്ടറി ഷിനോജ് ഒറ്റക്കണ്ടം അനുശോചന പ്രമേയവും മേഖലാ സെക്രട്ടറി പി.സി. ലെനിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബ്ലോക്ക് കമ്മിറ്റി അംഗം ബബീഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പെരുമ്പാവൂര്‍ പോളിടെക്‌നിക് എസ്എഫ്‌ഐ യൂണിയന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍ മഹിമയെ സമ്മേളനത്തില്‍ ആദരിച്ചു. അമര്‍ സാഹി, സജിദാസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.എം. ബാബു, എ.സി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രഞ്ജിത്ത് കോവുപ്പുറം സ്വാഗതവും കണ്‍വീനര്‍ പി.എം. കുമാരന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍: എ.പി. വിപിന്‍ (സെക്രട്ടറി), ഷിനോജ് ഒറ്റകണ്ടം (പ്രസിഡണ്ട്), പി.കെ. വരുണ്‍ (ട്രഷറര്‍), രമ്യ ലെനിന്‍, സജയ് കിഷോര്‍ (വൈസ് പ്രസിഡന്റ്മാര്‍) ഷൈജു ലാസ്റ്റ് പന്തിരി, മിഥുന്‍ സജി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read