ലിനിയുടെ വീട്ടുമുറ്റത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍മ്മ മരം നട്ടു

By | Thursday June 6th, 2019

SHARE NEWS

പേരാമ്പ്ര : പരിസ്ഥിതി ദിനത്തില്‍ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിപ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ആയിരുന്ന ലിനിയുടെ വീട്ടില്‍ ഓര്‍മ്മ മരം നട്ടു.

ലിനിയുടെ മക്കളായ സിദ്ധാര്‍ഥും റിതുലും ഭര്‍ത്താവ് സജീഷും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ലിനിയുടെ മക്കള്‍ക്ക് വൃക്ഷത്തൈ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു നാട് ഒറ്റക്കെട്ടായി ഒരു മഹാമാരിയെ അതിജീവിച്ചതിന്റെ ഒരുവര്‍ഷം ഇപ്പുറമാണ് ലിനിയുടെ വീട്ടുമുറ്റത്ത് മക്കള്‍ ഓര്‍മ്മ മരം നട്ടത്.

പരിപാടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മറ്റി അംഗം പി.കെ അജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, പി.എസ്. പ്രവീണ്‍, സി.കെ. രൂപേഷ്, കെ. പ്രിയേഷ്, ഇ.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read