പുകവലിച്ചതിന് വയോധികനെ എക്‌സൈസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തതായി പരാതി

By | Monday October 8th, 2018

SHARE NEWS

പേരാമ്പ്ര : വാല്യക്കോട് സ്വകാര്യ വ്യക്തിയുടെ വയലില്‍ നിന്ന് സീഗരറ്റ് വലിക്കുകയായിരുന്ന വയോധികനെ എക്‌സൈസ് ജീവനക്കാര്‍ കയ്യേറ്റം ചെയ്തതായി പരാതി. വാല്യക്കോട് മാറാടിക്കുനി കുഞ്ഞിമൊയ്തി(65)നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

വാല്യക്കോട് വയലില്‍ ഗയ്ല്‍ പൈപ്പ് ലൈനിന്റെ പണി നടക്കുന്ന വയലില്‍ നിന്ന് സീഗരറ്റ് വലിക്കുമ്പോള്‍ സമീപത്തെ പേരാമ്പ്ര മേപ്പയ്യൂര്‍ റോഡിലൂടെ വരുകയായിരുന്ന എക്‌സൈസ് സംഘം ഇയാളെ അടുത്തേക്ക് വിളിക്കുകയും പുകവലിച്ചതിന് 500 രൂപ ഫൈന്‍ ആവശ്യപ്പെട്ടതായും പൊതുസ്ഥലത്തു നിന്നല്ലാത്തതിനാല്‍ തരില്ലെന്ന് പറഞ്ഞതായും കുഞ്ഞിമൊയ്തി പറഞ്ഞു.

ഇതോടെ ഉദ്യോഗസ്ഥര്‍ ഇയാളുടെ മുടിക്കും കഴുത്തിനും പിടിച്ച് ജീപ്പില്‍ കയറ്റാന്‍ ബലം പ്രയോഗിക്കുകയും നാട്ടുകാര്‍ ഇടപെട്ട് 200 രൂപ ഫൈന്‍ അടക്കുകയും ചെയ്തതായ് ഇയാള്‍ പറഞ്ഞു.

പുകവലിച്ചതിന് ഫൈന്‍ ഈടാക്കുക മാത്രമാണ് ചെയ്തതെന്നും കയ്യേറ്റം ചെയ്തതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ദിനേശ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read