മാവോയിസ്റ്റ് അനുകൂലികളുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി സിപിഎം മാറി: സിപിഎ അസീസ്

By | Thursday November 21st, 2019

SHARE NEWS

പേരാമ്പ്ര : രണ്ട് സിപിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയിലില്‍ അടച്ച സാഹചര്യത്തില്‍ സിപിഎം – മാവോയിസ്റ്റ് ബന്ധം പുറത്ത് കൊണ്ട് വരാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ് ആവശ്യപ്പെട്ടു.

എടവരാട് വാളാത്തി മൊയ്തു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സിപിഎം തയ്യാറാകണമെന്നും വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമമമാണ് സിപിഎം ജില്ല സെക്രട്ടറി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. മൂസ കോത്തമ്പ്ര, ഇ. ഷാഹി, വി.കെ. നാസര്‍, ആര്‍.കെ. മുഹമ്മദ്, കെ.പി. നിയാസ്, സി. മൊയ്തു, കെഎം. അര്‍ഷാദ്, എടത്തും കര ഇബ്രാഹിം, വാളാഞ്ഞി ഇബ്രാഹിം, പി.പി. അബ്ദുറഹിമാന്‍, പി. സുപ്പി മൗലവി, കെ.കെ.സി. മൂസ, ടി.കെ കുഞ്ഞമ്മത് ഫൈസി, എ.കെ. ഷമീര്‍, പ്രവാസി മുഹമ്മദ്, കെ.പി റഫീഖ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read