ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പേരാമ്പ്രയില്‍ കര്‍ശന നിയന്ത്രണം

By | Saturday April 20th, 2019

SHARE NEWS

പേരാമ്പ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ അബ്ദുല്‍ കരീം അറിയിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലുണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ 21 ന് പകല്‍ രണ്ട് മുതല്‍ പേരാമ്പ്ര പോലീസ് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന തെരുവത്ത്കടവ് മുതല്‍ കുറ്റ്യാടി പാലം വരെയുള്ള പാതയില്‍ പ്രകടനമോ തെരഞ്ഞെടുപ്പ് പ്രചാരണമോ അനുവദനീയമല്ല. മോട്ടോര്‍ ബൈക്കുകളില്‍ കൊടികെട്ടിയുള്ള യാത്രക്കും ഈ പാതയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈകീട്ട് അഞ്ച് മണി വരെ ഉള്‍പ്രദേശങ്ങളില്‍ പ്രചാരണം നടത്തുന്നതിന് തടസമില്ല.

പ്രചാരണ സമയം വൈകീട്ട് ആറ് വരെയെന്നത് അഞ്ച് മണിയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സ്ലിപ്പ് നല്‍കാനായി രാഷ്ട്രീയ കക്ഷികള്‍ പുറമെ തയ്യാറാക്കുന്ന ബൂത്തുകളില്‍ പരമാവധി മൂന്ന് പേരില്‍ കൂടാന്‍ പാടില്ല. ഇതിന്റെ വശങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും അനുവദിക്കില്ല.

പ്രധാന ബൂത്തുകള്‍ക്ക് 200 മീറ്റര്‍ ഉളളിലുള്ള പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും ചിഹ്നങ്ങളും എടുത്തു മാറ്റേണ്ടതാണ്. വിവിധ രാഷ്ടീയ കക്ഷികളെ പ്രതിനിധീകരിച്ച് എ.കെ ബാലന്‍, രാജന്‍ മരുതേരി, വി.കെ മൊയ്തു, എ.കെ ചന്ദ്രന്‍, എ. ബാലചന്ദ്രന്‍, വി.പി അസീസ്, പുതുക്കുടി അബ്ദുദുര്‍ റഹ്മാന്‍, എം.കെ കാസിം യോഗത്തില്‍ പങ്കെടുത്തതായി സര്‍ക്കിള്‍ അറിയിച്ചു.
.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read