Categories
headlines

ഒഴിവു സമയങ്ങളില്‍ കൃഷിചെയ്ത ജൈവപച്ചക്കറി കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കി യുവാവ് മാതൃകയായി

പേരാമ്പ്ര : തന്റെ വയറിങ്ങ് ജോലിക്കിടയിലും വീണുകിട്ടുന്ന സമയം നോക്കി പച്ചക്കറി കൃഷിയില്‍ മുഴുകാറുള്ള ചെറുവണ്ണൂര്‍ കണ്ടീത്താഴ തെക്കെ പഴമീത്തില്‍ അനീഷിന് ഇത്തവണത്തെ വിളവെടുപ്പ് വളരെയധികം ആത്മസംതൃപ്തി നല്‍കുന്നതായി.


ലോക്ഡൗണ്‍ കാലത്ത് ആരും വീടുകളില്‍ പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തേടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലേക്ക് തന്റെ കൃഷിയിടത്തില്‍ നിന്നുമുള്ള ചീര നല്‍കിയതാണ് ഇതിനു കാരണം. തികച്ചും ജൈവ രീതിയില്‍ വിളവെടുത്ത ചീര ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജുവിന് നല്‍കി നാടിന്റെ അഭിമാനമായിരിക്കുകയാണ് ഈ യുവാവ്.

ചെറുപ്പം മുതലേ കൃഷിയില്‍ താത്പര്യമുള്ള അനീഷ് ജോലി കഴിഞ്ഞുള്ള സമയമാണ് കൃഷിക്കായി ചെലവിടുന്നത്. 80 കിലോ ചീരയാണ് ഇത്തവണ വിളവെടുത്തത്.


ചീരക്കു പുറമെ മഞ്ഞള്‍, ചേമ്പ, ചേന എന്നിവയും ഇടവിളകൃഷിയായി ചെയ്യുന്നുണ്ട്. കൂടാതെ പച്ചക്കറിവിത്തുകള്‍, തൈകള്‍ എന്നിവ തയ്യാറാക്കി സൗജന്യമായി നല്‍കി പുതുതലമുറയെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമവും ഏറെ പ്രശംസനീയമാണ്. അച്ഛനും അമ്മയും അടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP