Categories
headlines

പെരുവണ്ണാമൂഴി മേഖലയില്‍ ഭീതിപരത്തി കാട്ടാനാക്കൂട്ടം; കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍


പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്ത് ജനവാസ മേഖലയിലിറങ്ങി കാട്ടാനകള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകള്‍ ചെങ്കോട്ടക്കൊല്ലി, വട്ടക്കയം ഭാഗത്ത് കൃഷിയിടങ്ങളില്‍ എത്തിയത്.

ഞായറാഴ്ച വൈകീട്ട് മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ച് വരെ ആനകള്‍ കൃഷിയിടത്തില്‍ തന്നെയു ണ്ടായിരുന്നു.  വട്ടക്കയത്ത് മഠത്തിനകത്ത് ജോണ്‍സന്റെ വീട്ടിന് സമീപവും ആനയെത്തിയത് ഭീതി പരത്തി.


ജോണ്‍സന്റെ സഹോദരന്‍ മഠത്തിനകത്ത് അലക്സിന്റെ സ്ഥലത്തെ കവുങ്ങുകള്‍ ആന ചവിട്ടി നശിപ്പിച്ചു. പാഴുക്കുന്നേല്‍ ജോസിന്റെ വാഴയും നശിപ്പിച്ചു. കാട്ടാനയെ ഓടിക്കുന്നതിനിടയില്‍ വാച്ചര്‍മാരായ പോളിനും ഹനീഫക്കും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.

വനപാലകരും കര്‍ഷകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും ശബ്ദങ്ങളുണ്ടാക്കിയും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും മേഖലയില്‍ പുലരും വരെ ആനകള്‍ നിലയുറപ്പിച്ചിരുന്നു.


കാട്ടാനയിറങ്ങി കര്‍ഷകരെ ആശങ്കയിലാക്കിയ പെരുവണ്ണാമൂഴി വട്ടക്കയത്ത് കര്‍ഷകര്‍ക്കുണ്ടായ പ്രയാസങ്ങള്‍ നേരിട്ടറിയാന്‍ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ പെരുവണ്ണാമൂഴി വട്ടക്കയം സന്ദര്‍ശിച്ചു.

ഗ്രാമ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് , പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി വികാരി ഫാ. മാത്യു തകിടിയിൽ, കർഷക നേതാക്കളായ ജോർജ്ജ് കുബ്ലാനി, പോൾ കുബ്ലാനി എന്നിവവരും സന്ദർശിച്ചു .


മഠത്തിനകത്ത് ജോണ്‍സന്റെ വീട്ടിലെത്തി കാട്ടാനകള്‍ വീട്ടുപറമ്പിലെത്തിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ സംക്ഷിക്കാന്‍ വനംവകുപ്പ് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP