Categories
headlines

കൃഷിഭവനുകളില്‍ ജീവനക്കാരെ നിയമിക്കണം : കര്‍ഷക മോര്‍ച്ച

പേരാമ്പ്ര: ജില്ലയിലെ കൃഷിഭവനുകളില്‍ മതിയായ ജിവനക്കാരില്ലാത്തതിനാല്‍ കൃഷിഭവന്‍ പ്രവര്‍ത്തനം താളം തെറ്റിയെന്നും, കര്‍ഷകര്‍ ദുരിതത്തിലായെന്നും ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്രി കെ.കെ.രജീഷ് ആവശ്വപ്പെട്ടു.


ജില്ലയില്‍ കൃഷി അസിസ്റ്റന്റിന്റെ എഴുപതിലധികം ഒഴിവുകളും, കൃഷി ഓഫിസറുടെ ഇരുപത്തിയഞ്ചിലധികം ഒഴിവുകള്‍ നിലവിലുണ്ട് .

ഒരു കൃഷിഭവനില്‍ ഒരു ഓഫിസറും, മൂന്ന് അസിസ്റ്റന്‍മാരും , പാര്‍ടൈം സ്വീപര്‍ തസ്തികയുമാണ് നിലവിലുള്ളത്.


എന്നാല്‍ പല കൃഷിഭനുകളിലും ഒരു കൃഷി അസിസ്റ്റന്റ്, ഒരു സ്വീപര്‍ മാത്രമാണുള്ളത് -(ഉദ: പേരാമ്പ്ര ബ്ലോക്കിലെ ചെറുവണ്ണൂര്‍ കൃഷി ഭവന്‍ ) ചില കൃഷിഭവനില്‍ കൃഷി ഓഫിസര്‍ മാത്രമാണുള്ളത്. (ഉദ: തോടന്നൂര്‍ ബ്ലോക്കിലെ രണ്ട് കൃഷിഭവനുകള്‍ ) മതിയായ ജീവനക്കാരില്ലാത്തതിനാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് നെട്ടോടമോടുകയാണ്.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ , നഷ്ടപരിഹാരം അനുവദിക്കാനോ സാധിക്കുന്നില്ല .


പ്രധാനമന്ത്രി കിസാന്‍ നിധി, മറ്റ് സര്‍ക്കാര്‍ പ്രോജക്ടുകള്‍ എന്നിവ യഥാ സമയത്ത് നടത്താത്തതിനാല്‍ കര്‍ഷകര്‍ക്ക് ദുരിതമാവുകയാണെന്ന് കെ.കെ.രജീഷ് ആരോപിച്ചു.

പിഎസ്‌സി യെ നോക്ക് കുത്തിയാക്കി സ്വന്തക്കാരെ താല്‍ക്കാലികമായി നിയമിക്കാനുളള ഗുഡ നിക്കമാണിതിന്റെ പിന്നിലെന്ന് രജീഷ് കുറ്റപ്പെടുത്തി. മതിയായ ജീവനക്കാരെ നിയമിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയതായി കെ.കെ രജീഷ് അറിയിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP