ഇണക്കം 2019 ബോധവത്കരണ ക്ലാസും പഠനയാത്ര ഫ്‌ളാഗ് ഓഫും നടത്തി

By | Monday October 14th, 2019

SHARE NEWS

പേരാമ്പ്ര : ജന്തുക്ഷേമപക്ഷാചരണത്തിന്റെ ഭാഗമായി മനുഷ്യരെപ്പോലെ പക്ഷിമൃഗാദികള്‍ക്കും തുല്യപരിഗണന നല്‍കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഇണക്കം 2019 പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസും പഠനയാത്ര ഫ്‌ളാഗ് ഓഫും നടത്തി.

നൊച്ചാട് പഞ്ചായത്തിലെ യുപി സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികളായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലേക്ക് പഠനയാത്രയും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടണ്ട്.

വെള്ളിയൂര്‍ എയുപി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനവും പഠനയാത്രയുടെ ഫ്‌ളാഗ് ഓഫും മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. നീനകുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി.ബി. കല്പത്തൂര്‍, വി.കെ. അജിത, ഷിജി കൊട്ടാറക്കല്‍, നൊച്ചാട് സീനിയര്‍ വെറ്റനറി സര്‍ജന്‍ സുരേഷ് ഓറനാഡി, പഠനയാത്ര കണ്‍വീനര്‍ ടി.കെ. നൗഷാദ്, പിടിഎ പ്രസിഡന്റ് വി.എം. അഷറഫ്, കെ. മധുകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ.സി. മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് വെറ്റിനറി സര്‍ജന്‍ സി. വിജിത നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read