ഒരു ഗ്രാമത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

By | Saturday December 29th, 2018

SHARE NEWS

പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂഴിത്തോട് ഐസിയുപി സ്‌കൂളില്‍ വെച്ച് നടത്തി വന്നിരുന്ന എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ പ്രമേയങ്ങളായ ഹരിതം, സമദര്‍ശന്‍, അക്ഷരദീപം എന്നിവ സാക്ഷാത്കരിക്കുന്നതിന് ജൈവ പച്ചക്കറിത്തോട്ടം, നേതൃ പരിശീലന ക്ലാസ്സ്,

ഗ്രാമയാത്ര, കരുതലോടെ കൗമാരം, മണ്ണറിയാന്‍, മനം നിറയാന്‍, ലിനി സിസ്റ്ററുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷം, ലിംഗ നീതി ചര്‍ച്ച, തുറന്ന വായനശാലയിലേക്കുള്ള പുസ്തക ശേഖരണം, നിയമ ബോധവല്‍ക്കരണം, സൗഹൃദ വോളിബോള്‍ മത്സരം, കയ്യെഴുത്ത് മാഗസിന്‍ നിര്‍മാണം എന്നിവ സംഘടിപ്പിച്ചു.

സമാപന സമ്മേളനവും തുറന്ന വായന ശാലയിലേക്കുള്ള പുസ്തക കൈമാറ്റത്തിന്റെയും ഉദ്ഘാടനം പെരുവണ്ണാമുഴി ഫോറസ്‌ററ് റേഞ്ച് ഓഫീസര്‍ ടി. റഹീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.ഡി ഷൈല അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് ക്യാമ്പ് മാഗസിന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ്, ആവള ഹമീദ്, കെ.ഡി. തോമസ്, വിശാഖ് തോമസ്, കെ. സുനില്‍ കുമാര്‍, എ. മുഹമ്മദ് ഹനീഫ, കെ.കെ. ഷോബിന്‍, രഞ്ജിത്ത്, ആബേല്‍ ജോസ് ബേബി, സി.കെ. നേഹ ലക്ഷ്മി, അലന്റ സിദ്ധീഖ്, എസ്.ആര്‍. അഭിനവ്, സില്‍സില അസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read