Categories
headlines

സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായി മൈന്യൂട്ട് സിനിമ മത്സരം എന്‍ട്രികള്‍ ക്ഷണിച്ചു

കോഴിക്കോട് : ഇന്‍സൈറ്റ് ഫെസ്റ്റിവലില്‍ ഒരു മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള സിനിമകള്‍ക്ക് ‘മൈന്യൂട്ട്’ എന്ന പേരില്‍ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു.


സെപ്റ്റംബര്‍ 11, 12 തീയതികളിലായി നടക്കുന്ന പതിനൊന്നാമത് ഹൈക്കു അമച്ചര്‍ ഷോര്‍ട്ട് ഫിലിം (ഹാഫ്) ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ ആദ്യമായി മത്സരം ഉള്‍പ്പെടുത്തും.

 

ഈ കാറ്റഗറിയില്‍ വിജയിക്ക് 10,000 രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അറിയിച്ചു.


പതിവുപോലെ എല്ലാ വര്‍ഷവും അഞ്ചു മിനിറ്റ് കാറ്റഗറിയില്‍ വിജയിക്കു നല്‍കുന്ന 50,000 രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡും 5,000 രൂപയും സാക്ഷ്യപത്രവും അടങ്ങിയ അഞ്ചു റണ്ണര്‍ അപ്പ് അവാര്‍ഡുകളും തുടരും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.insightthecreativegroup.com ഫോണ്‍ : 9446000373, 9447408234.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP