Categories
headlines

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോവുന്ന ഇ.വി. സദാനന്ദന്‍ പാലേരിക്ക് യാത്രയയപ്പ് നല്‍കി

പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോവുന്ന കര്‍ഷക സംഘം പ്രവര്‍ത്തകന് പേരാമ്പ്രയില്‍ യാത്രയയപ്പ് നല്‍കി.


കര്‍ഷക സംഘം എല്ലാ ഏരിയാ കമ്മറ്റികളില്‍ നിന്നും ഓരോ പ്രതിനിധികളെയാണ് ഡല്‍ഹിക്ക് അയക്കുന്നത്.

പേരാമ്പ്രയില്‍ നിന്നും പ്രതിനിധിയായി പോവുന്ന ഇ.വി. സദാനന്ദന്‍ പാലേരിക്ക് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. പി. ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.


കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അജിത കൊമ്മിണിയോട്ട്, ടി.കെ. കുമാരന്‍, കെ.സി. കരുണാകരന്‍, എം.എം. ജിജേഷ്, സി.കെ. ചന്ദ്രന്‍, നാണു കൂനിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP