പൂഴിത്തോട്ടില്‍ എക്സൈസ് ഉദ്യോസ്ഥര്‍ക്കു നേരെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

By | Sunday October 14th, 2018

SHARE NEWS

പേരാമ്പ്ര : അനധികൃത മദ്യവില്‍പന, ലഹരി വില്‍പന എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ ചെന്ന പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോസ്ഥര്‍ക്കു നേരെ ആക്രമണം.

പ്രിവന്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ പൂഴിത്തോട് അങ്ങാടിയില്‍ എത്തിയ സംഘത്തെ വാഹനം തടഞ്ഞുവെച്ചാണ് അക്രമമഴിച്ചുവിട്ടത്.

പരിക്കേറ്റ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍. രാജുവിനെ (45) പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 15 ഓളം പേര്‍ സംഘത്തിലുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read