Categories
headlines

നടി ലക്ഷ്മി കോടേരി അന്തരിച്ചു

പേരാമ്പ്ര (2020 Oct 27): പ്രശസ്ത നാടക നടി പേരാമ്പ്ര കോടേരിച്ചാലിലെ ലക്ഷ്മി കോടേരി (70) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീടങ്ങുകയായിരുന്നു.


12 ാം വയസു മുതല്‍ മുഖത്ത് ഛായംപൂശി തുടങ്ങിയ ലക്ഷ്മി 1000 ല്‍ പരം കഥാപാത്രങ്ങള്‍ക്ക് ജീവനേകിയിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെ സി.എല്‍. ജോസ് സംവിധാനം ചെയ്ത കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം തുടര്‍ന്ന് കേരളത്തിലെ വിവിധ അമേച്ച്വര്‍ നാടക ട്രൂപ്പുകളിലും തെരുവ് നാടകങ്ങളിലും സജീവമായിരുന്നു.

1989 മുതല്‍ വിക്രമന്‍ നായരുടെ സ്‌റ്റേജ് ഇന്ത്യയിലൂടെ പ്രഫഷണല്‍ നാടകരംഗത്തെത്തിയ ലക്ഷ്മി കോടേരി വടകര വരദ, കാഴിക്കോട് സംഘചേതന തുടങ്ങിയ മികച്ച ട്രൂപ്പുകളിലൂടെ തന്നിലെ പ്രതിഭയെ കലാകേരളത്തിന് സമ്മാനിച്ചു. കോഴിക്കോട് ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ലക്ഷ്മി കോടേരി.


2018 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അഭിനയമികവിന് പ്രാദേശിക അംഗീകാരങ്ങളും ആദരവുകളും ഈ കലാകാരിയെ തേടിയെത്തി.

നാട്ടിലെ കലാ സാസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ഇവര്‍ തന്റെ അവസാന കാലത്തും രോഗാതുരതകള്‍ വകവെക്കാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ് ബോധവത്ക്കരണത്തിനായ് പുറത്തിറങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.


സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍. പരേതരാത കൃഷ്ണന്‍ നായരുടെയും ഉമ്മമ്മ അമ്മയുടെയും മകളാണ്. മകന്‍ മനോജ് കോടേരി(സിവില്‍ എഞ്ചിനിയര്‍). മരുമകള്‍ രജനി (കോടേരിച്ചാല്‍). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗോപാലന്‍ നായര്‍.

Famous drama actress Lakshmi Koderi (70) of Perambra Koderichal has passed away. He succumbed to his injuries at Kozhikode Medical College Hospital at around 1 am today.

Lakshmi, who has been painting her face since the age of 12, has given life to over 1000 characters. CL of Kalidasa Kalakendra The first play, Black Light, directed by Jose, was active in various amateur theater troupes and street plays in Kerala.

Lakshmi Koderi, who entered the professional theater scene through Vikraman Nair’s Stage India from 1989, has gifted her talent to Kala Kerala through her excellent troupes like Vadakara Varada and Kalikode Sangh Chetana. Lakshmi Koderi was also an A grade artist of All India Radio, Kozhikode.

In 2018, he was honored with the Gurupooja Award by the Kerala Sangeetha Nataka Academy. The actress has garnered local recognition and respect for her acting.

A colorful presence in the local arts and culture, she was at the forefront of Kovid’s defensive activities in his later years, despite illnesses. During the lockdown, Kovid also starred in telefilms released for awareness.

Burial will be in the homeyard at 11 a.m. today. She is the daughter of the late Krishnan Nair and Ummamma Amma. Son Manoj Koderi (Civil Engineer). Daughter-in-law Rajini (Koderichal). Brothers Kunjikannan Nair, Kunhiraman Nair and Gopalan Nair.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS