Categories
headlines

പ്രശസ്ത തെയ്യം കലാകാരന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ അന്തരിച്ചു


പേരാമ്പ്ര: പ്രശസ്ത തെയ്യം കലാകാരനും, വാദ്യകലാകാരനുമായ ചെറുവണ്ണൂര്‍ പാമ്പിരികുന്ന് മലയന്റ കണ്ടി കുഞ്ഞിരാമന്‍ പണിക്കര്‍ ( 96) അന്തരിച്ചു.


പഴയ കുറുമ്പ്രനാട് താലൂക്കിലെ ഒട്ടേറെ കാവുകളില്‍ തെയ്യം കലാകാരനായും മേളപ്രമാണിയായും മുക്കാല്‍ നൂറ്റാണ്ടോളംകാലം നിറഞ്ഞു നിന്ന കലാകാരനായിരുന്നു കുഞ്ഞിരാമന്‍ പണിക്കര്‍.

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന എണ്ണ മന്ത്രം, തെയ്യാട്ട്, ബലിക്കള തുടങ്ങിയ അനുഷ്ഠാന കലകളുടെ ആധികാരികത അവകാശപ്പെടാവുന്ന തലമുറയിലെ അവസാന കണ്ണിയാണ് ഇദ്ദേഹം.


മലബാറിലെ വിശിഷ്യാ കുറുമ്പ്രനാട്ടിലെ പ്രമുഖ തെയ്യം കലാകാരന്മാരുടെ ഗുരുസ്ഥാനീയനായ കുഞ്ഞിരാമന്‍ പണിക്കര്‍ക്ക് ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പടക്കം ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തും തെയ്യങ്ങളവതരിപ്പിച്ച് ആദരമേറ്റു വാങ്ങിയിട്ടുണ്ട്.

ഭാര്യ: പരേതയായ മാതു. മക്കള്‍: രവീന്ദ്രന്‍ (റിട്ട.് സൂപ്രണ്ട് മൃഗസംരക്ഷണ വകുപ്പ്, സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് മെമ്പര്‍),  എം. അശോകന്‍ (സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, റിട്ട. ചാര്‍ജ്‌മേന്‍, കെ.എസ്.ആര്‍ ടി.സി), .എം രാജന്‍ (മാനേജര്‍, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ, തളിപ്പറമ്പ്), എം ശിവദാസന്‍. (എ.ഒ, ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി, വടകര), എം. പ്രേമന്‍ (സീനിയര്‍ സൂപ്രണ്ട്,കെ.എസ്.ഇ ബി , കല്ലാച്ചി).


മരുമക്കള്‍: സുശീല (റിട്ട. ജീവനക്കാരി, അരോഗ്യ വകുപ്പ്), രേണുക ( അദ്ധ്യാപിക, സെന്‍ട്രല്‍ സ്‌കൂള്‍ കണ്ണൂര്‍), തങ്കം, ഉഷ (അദ്ധ്യാപിക, ജി.എച്ച്.എസ് പയ്യോളി ), ബിന്ദു (സീനിയര്‍ സൂപ്രണ്ട്, കെ.എസ്ഇബി, മേപ്പയൂര്‍).

സഹോദരന്‍ പരേതനായ കേളു പണിക്കര്‍. പരേതനായ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രദീപന്‍ പാമ്പിരികുന്നിന്റെ പിതൃസഹോദരനാണ്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP