Categories
headlines

യുവതിയെ പീഢിപ്പിച്ച സംഭവം പിതാവ് അറസ്റ്റില്‍

പേരാമ്പ്ര (2020 Oct 31): പെരുവണ്ണാമൂഴിയില്‍ 20 കാരിയെ ലൈംഗികമായി പീഢിപ്പിച്ചന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 52 കാരനായ പിതാവിനെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇയാള്‍ നിരന്തരം പീഢിപ്പിച്ചു വരുന്നതായി കരുതുന്നു.


അവസാനമായി പീഢനം നടന്ന ദിവസം കുട്ടിയുടെ ചുണ്ട് പൊട്ടുകയും വിവസ്ത്രയായ നിലയിലും കണ്ടെതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വീട്ടില്‍ മോഷണത്തിന് മറ്റൊരാള്‍ കടന്നു കയറിയെന്നും മാല മോഷ്ടിച്ചുവെന്നുമുള്ള രീതിയില്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരാള്‍ ഓടി രക്ഷപ്പെന്നത് കണ്ടതായ് പിതാവ് പൊലീസിനെ അറിയിച്ചു. യുവതിയെ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. ഇതില്‍ ലൈംഗിക പീഢനം നടന്നുവെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.


തുടര്‍ന്ന് പലരിേലക്കും സംശത്തിന്റെ വിരല്‍ ചൂണ്ടിയെങ്കിലും പിതാവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം വിവരം പറയാന്‍ മടിച്ച യുവതിയെ കോഴിക്കോട് വനിത മജിസ്‌ട്രേറ്റിന്റെ മുമ്പാകെ നടത്തിയ മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി പൊലീസ് സ്‌റ്റേനിലേക്ക് മാറ്റിയ പ്രതിയെ നാളെ കോഴിക്കോട് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്പക്ടര്‍ ദിനേശ് കോറോത്ത്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

Father arrested for sexually assaulting 20-year-old girl in Peruvannamoozhi. Peruvannamoozhi police arrested the 52-year-old father in connection with the incident. He is believed to be constantly harassing the girl.

The incident took place on the last day of the torture, when the boy’s lip was found broken and exposed. Police were informed that another person had broken into the house and stolen the necklace.

The father told police he saw someone run away and escape. The woman was rushed to Kozhikode Medical College Hospital for examination. It was reported that sexual harassment took place.

He then pointed the finger of suspicion at several people, but the police found out that the father was the culprit. The father was arrested on the basis of a statement made by the woman before the Kozhikode Women’s Magistrate.

The accused who was shifted to Kuttyadi police station will be produced before the magistrate tomorrow after the Kozhikode scientific examination. Koorachund Police Inspector Dinesh Koroth and Peruvannamoozhi Sub Inspector AK. The investigation was led by Hassan.

BJP activists had staged a sit-in protest in front of the Peruvannamoozhi police station alleging that the accused had not been arrested for days after the incident.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS