Categories
headlines

അന്തരിച്ച ഐടിബിപി സൈനികന്റെ സംസ്‌കാരം നാളെ 10 മണിക്ക്

പേരാമ്പ്ര : സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പേരാമ്പ്ര കല്ലോട്ടെ ഐടിബിപി ഉദ്യോഗസ്ഥന്‍ ബിജീഷിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


ഇന്ന് രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നാളെ കാലത്ത് 5 മണിയോടെ കോഴിക്കോട് സൈനിക റസ്റ്റ് ഹൗസിലെത്തിക്കും. അവിടുന്ന് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്‍കും.

7 മണിയോടെ പേരാമ്പ്ര കൈതക്കല്‍ റോയല്‍ സ്‌റ്റോണിന് സമീപത്ത് വെച്ച് ഏറ്റുവാങ്ങുന്ന മൃതദേഹം വിലാപയാത്രയായി കല്ലോട് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ എത്തിക്കും. ഇവിടെ നാട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും അന്തിമോപചാര മര്‍പ്പിക്കുന്നതിനായ് 9 മണിവരെ പൊതുദര്‍ശനത്തിന് വെക്കും.


തുടര്‍ന്ന് അയ്യപ്പന്‍ചാലില്‍ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരം ബന്ധുക്കളുടെ അന്തിമോപചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പേരാമ്പ്ര പട്ടണത്തില്‍ 11 മണിവരെ പരേതനോടുള്ള ആദര സൂചകമായി ഹര്‍ത്താല്‍ ആചരിക്കും.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP