കേരഗ്രാമം പദ്ധതി: വളം വിതരണം ചെയ്തു

By | Wednesday November 13th, 2019

SHARE NEWS

പേരാമ്പ്ര : കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിലെ 2ാം വാര്‍ഡില്‍ വളം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. രതീഷ് വളം വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.ടി. ദാമോദരന്‍ നായര്‍ വളം ഏറ്റുവാങ്ങി.

വാര്‍ഡ് കേരഗ്രാമം പ്രസിഡണ്ട് കെ.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കേരസമിതി പ്രസിഡണ്ട് ബാബു കൊളക്കണ്ടി വിശദീകരണം നടത്തി. വി.എം. നാരായണന്‍, കെ. മനോജ്, ചാലില്‍ പദ്മനാഭന്‍, എം.കെ. ബാബു, ആന്തേരി സുരേന്ദ്രന്‍, വി.ഏ. ബാലകൃഷ്ണന്‍, വി.പി. സുരേന്ദ്രന്‍, എന്‍.പി. ചന്ദ്രന്‍, വി.സി. രാധാകൃഷ്ണന്‍, കെ. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് കണ്‍വീനര്‍ കെ.കെ. നാരായണന്‍ സ്വാഗതം പറഞ്ഞു.

ജൈവ വളം, കുമ്മായം, നൂട്ട്രിഫിഷ് എന്നിവയാണ് വിതരണം ചെയ്തത്. വാര്‍ഡില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്ത 220 പേര്‍ക്ക് 4344 തെങ്ങുകള്‍ക്കുള്ള വളമാണ് ലഭിച്ചത്. 3 വളവും കൂടി 16446 കിലോ വളം വിതരണം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read