ചെമ്പനോടയില്‍ തേങ്ങക്കൂടക്ക് തീപിടിച്ചു

By | Saturday June 22nd, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോടയില്‍ തേങ്ങക്കൂടക്ക് തീപിടിച്ച് 5000 ല്‍ പരം തേങ്ങ കത്തി നശിച്ചു. ചെമ്പനോട കോട്ടനാല്‍ ജോര്‍ജ് കുട്ടിയുടെ തേങ്ങക്കൂടക്കാണ് തീപിടിച്ചത്.

പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് അഗ്നിശമന സേന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. തേങ്ങക്കൂടയില്‍ റബ്ബറിന് പുകയിട്ടതില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. 11.45 ഓടെയായിരുന്നു സംഭവം.

പേരാമ്പ്ര അഗ്നിശമന സേന സ്‌റ്റേഷന്‍ ഓഫീസര്‍ ടി. ജാഫര്‍ സാദിഖ്, ലീഡിംഗ് ഫയര്‍മാന്‍മാരായ എന്‍് രമേശന്‍, പ്രദീപ് കുമാര്‍, നാദാപുരം സ്‌റ്റേഷന്‍ ഓഫീസര്‍ വാസിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read