പുകപ്പുര കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

By | Wednesday November 14th, 2018

SHARE NEWS

പേരാമ്പ്ര : വീടിന്റെ ഭാഗമായി നിര്‍മ്മിച്ച പുകപ്പുരക്കു തീ പിടിച്ചു വന്‍ നഷ്ടം. ചക്കിട്ടപാറ -നരിനട റോഡില്‍ വെട്ടിക്കുഴിയില്‍ തോമസിന്റെ പുകപ്പുരയില്‍ ഉണങ്ങാനിട്ടിരുന്ന ഇരുനൂറില്‍പ്പരം റബര്‍ ഷീറ്റ് കത്തി നശിച്ചു.

ഇരുനില കോണ്‍ക്രീറ്റു വീടിന്റെ ഭിത്തി ചൂടേറ്റ് പൊട്ടിപ്പിളര്‍ന്ന നിലയിലാണ്. വയറിംഗിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തിലെത്തിയ പേരാമ്പ്ര അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണു തീയണച്ചത്.

ഇന്ന് ഉച്ചക്കു രണ്ടരയോടെയാണു സംഭവം. വീടിനു സംഭവിച്ച തകരാര്‍ ഉള്‍പ്പടെ മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read