ഇസ്തിരിപ്പെട്ടിയില്‍ നിന്നും വീടിനു തീ പിടിച്ചു

By | Friday January 24th, 2020

SHARE NEWS

പേരാമ്പ്ര : കായണ്ണയില്‍ ഇസ്തിരിപ്പെട്ടിയില്‍ നിന്നും വീടിനു തീ പിടിച്ചു. കായണ്ണ ബസാറിലുള്ള നടുക്കണ്ടി സുരേഷിന്റെ വീടിന്റെ മുറിയിലാണ് തീപടര്‍ന്നത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇസ്തിരിപ്പെട്ടിയില്‍ നിന്നും തീ പടര്‍ന്നതാണെന്നു കരുതുന്നു.

മുറിയില്‍ നിന്നും തീ പടര്‍ന്നതു കണ്ടു ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ചതിനാല്‍ അപകടം ഒഴിവായി. കാലത്ത് മുതല്‍ ഈ മേഖലയില്‍ വൈദ്യുത ബന്ധം വിഛേദിച്ചിരുന്നു. ലൈനിലെ ടച്ചുകള്‍ മാറ്റുന്ന പ്രവൃത്തി നടന്നിരുന്നു.

സന്ധ്യയോടെയാണ് വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്. കറന്റ് വന്നതിന് ശേഷം ഇസ്തിരിപ്പെട്ടി ചൂടാവുകയും തുണിക്കും മേശക്കും തീ പിടിക്കുയുമായിരുന്നെന്ന് കരുതുന്നു. പേരാമ്പ്രയില്‍ നിന്നും അഗ്‌നിശമനസേന എത്തുമ്പോഴേക്കും തീയണച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read