കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു

By | Thursday March 12th, 2020

SHARE NEWS

പേരാമ്പ്ര: ചെറുവണ്ണൂരിന് സമീപം കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. കക്കറമുക്ക് സ്വദേശി ചാലില്‍ മീത്തല്‍ മമ്മൂട്ടിയുടെ ആക്‌സസ് സ്‌കൂട്ടറിനാണ് യാത്രക്കിടെ തീ പിടിച്ചത്.

കുറൂര്‍ക്കടവ് റോഡില്‍ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കക്കറമുക്കിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിയതുകൊണ്ട് മമ്മൂട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ല.

പിന്നീട് ഇദ്ദേഹവും ഓടി കൂടിയവരും തീ അണച്ചെങ്കിലും വണ്ടി പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read