ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളത്തില്‍

By | Saturday August 10th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. കടിയങ്ങാട് മഹിമ, കടിയങ്ങാട് പാലം, കുളക്കണ്ടം, കുയിമ്പില്‍പാലം, കല്ലൂര്‍, ആവടുക്ക, ചങ്ങരോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.

കടിയങ്ങാട് പാലത്തിന് സമീപം ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം പെന്‍ഷന്‍ ഭവന്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളില്‍ വെള്ളം കയറി. കടയിങ്ങാട് മഹിമ ബസ് സ്റ്റോപ്പിന് സമീപം നിരവധീ വീടുകള്‍ പുഴവെള്ളം കയറി വെള്ളത്തില്‍ മുങ്ങി.

പൊട്ടന്‍കുളങ്ങര ഇബ്രാഹീം, സ്നേഹ നിവാസില്‍ ഷാനിവാസ്, കൊടുവള്ളി മൂലയില്‍ ജാനകി, മുതുകാട്ടില്‍ ജോര്‍ജ്ജ്, പത്മാലയം കുഞ്ഞനന്തന്‍ നായര്‍, വടക്കേ കോവുമ്മല്‍ ബാലന്‍, വടക്കേ കോവുമ്മല്‍ ഗോപാലകൃഷ്ണന്‍, കോവുപ്പുറത്ത് സുലോചന, കിഴക്കേ പറമ്പില്‍ ഗിത, കിഴക്കേപറമ്പില്‍ ദാമോദരന്‍, കിഴക്കെ പറമ്പില്‍ കുഞ്ഞാമി, സിബു, മുകുന്ദന്‍, കുറുവന്തൊടി ഹമീദ്, മൊയ്തു മുസ്ല്യാര്‍, ഇ.ടി.സരീഷ് എന്നിവരുടെ വീടുകളിലെല്ലാം വെള്ളം കയറി.

കടിയങ്ങാട് പാലം, ചങ്ങരോത്ത് മേഖലയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. കാരങ്കോട്ട് ഷര്‍മ്മിള, സഹൃദയയില്‍ സി.എച്ച്.സനൂപ്, കാരങ്കോട്ട് ജയദേവന്‍, കാരങ്കോട്ട് വിജയന്‍, മാളിക്കണ്ടി മുഹമ്മദ്, മജീദ്, കൊളോറ അഫ്സല്‍, വാഴയില്‍ ശാന്ത, വാഴയില്‍ ഗോപാലന്‍, കുട്ടിക്കുന്നുമ്മല്‍ രമ, കുട്ടിക്കുന്നുമ്മല്‍ പത്മിനി, കൊളോറതാഴ ഇബ്രാഹീം,

മാളിക്കണ്ടി സുബൈദ, കൊവുപ്പുറത്ത് രാജന്‍, കോവുപ്പുറത്ത് ബാലകൃഷ്ണന്‍, തേക്കുള്ളപറമ്പില്‍ ദാസ്, പഴുപ്പട്ട അജേഷ്, പഴുപ്പട്ട വിജയന്‍, രാജന്‍, കോവമ്മല്‍ ദാമോദരന്‍, എന്‍.കെ.കുഞ്ഞനന്തന്‍. ജാനകിക്കാട് നീര്‍പ്പാലത്തിന് സമീപം പുഴ കരകവിഞ്ഞൊഴുകി സമീപ വീടുകളില്‍ വെള്ളം കയറി.

രണ്ടുപ്ലാക്കല്‍ ത്രേസ്യാമ്മ, കിഴക്കേടത്ത് കുന്നേല്‍ ഫിലോമിന, കിഴക്കേടത്ത് കുന്നേല്‍ ശശി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. തുടങ്ങിയവരുടെ വീടുകളിലെല്ലാം വെള്ളം കയറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read