Categories
headlines

താലൂക്ക് ആശുപത്രിയിലെ ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു


പേരാമ്പ്ര: താലൂക്ക് ആശുപത്രി ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണ പദ്ധതിയാണ് പുനരാരംഭിച്ചത്.


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലിക മായി നിര്‍ത്തിവെച്ച ഭക്ഷണവിതരണം വീണ്ടും തുടങ്ങുകയായിരുന്നു. രാവിലെ 10 മണിക്ക് കഞ്ഞിയും ഒരു മണിക്ക് ഉച്ചഭക്ഷണവുമാണ് നല്‍കുന്നത്.

പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും ഉദാരമതികളായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.


തുടര്‍ന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു അഭ്യര്‍ത്ഥിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP