Categories
headlines

വനംകൊളള ഗൂഡാലോചന എം.എന്‍ സ്മാരകത്തില്‍: പ്രഫുല്‍ കൃഷ്ണന്‍

കൊയിലാണ്ടി: കേരളത്തില്‍ വ്യാപകമായി നടന്ന വനംകൊള്ളയില്‍ സിപിഎംന്റേയും സിപിഐയുടേയും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വ്യക്തമായ പങ്കുണ്ട് ഇതിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെങ്കില്‍ സ്വതന്ത്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.


സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകവും ഈ ഗൂഢാലോചനയ്ക്ക് വേദിയായിട്ടുണ്ട്, വനംകൊള്ളയ്‌ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ് കിഷ് അധ്യക്ഷത വഹിച്ചു. വായനാരി വിനോദ്, എ.പി. രാമചന്ദ്രന്‍, കെ.വി. സുരേഷ്, വി.കെ മുകുന്ദന്‍, ഒ. മാധവന്‍, കെ.പി.എല്‍ മനോജ്, അഭിന്‍ അശോക്, അമല്‍ ഷാജി, കെ.കെ. വൈശാഖ്, വി.കെ. സുധാകരന്‍, പ്രീജിത്ത് എന്നിവര്‍ സംസാരിച്ചു,


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP