ചെന്നൈ : മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന് അന്തരിച്ചു. 87വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷറായിരുന്നു ഇദ്ദേഹം.
പാലക്കാട് ജില്ലയില്‍ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ശേഷന്റെ ജനനം. രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമാക്കിയത് ഇദ്ദേഹമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ച ഏക തെരഞ്ഞെടുപ്പ് കമ്മിഷണറായാണ് തിരുനെല്ലായി നാരായണയ്യര്‍ ശേഷന് അറിയപ്പെടുന്നത്.
1990 മുതല്‍ 96 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ഇക്കാലത്ത് ശേഷന് അറിയപ്പെട്ടു. 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കിയിരിക്കുന്നു.
പഞ്ചാബ്, ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇംബീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ശേഷന്റെ പിതാവ് അധ്യാകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷന്റെ ഭാര്യ ജയലക്ഷ്മി ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.