ചക്കിട്ടപാറയില്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

By | Monday May 18th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമാണ് ബാങ്ക് സൗജന്യമായി കിറ്റ് നല്‍കുന്നത്.

കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍, പി.സി സുരാജന്‍, വി. ഗംഗാധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പഞ്ചായത്തിലെ അയ്യായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ എത്തിക്കുന്നത്. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും വരും ദിവസങ്ങളില്‍ കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കും. ബാങ്കിന്റെ പൊതു നന്മഫണ്ട് ഉപയോഗിച്ചാണ് ബാങ്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി വരുന്നത്.

ബാങ്ക് നേരത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമുള്‍പ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത് പലിശ രഹിത സ്വര്‍ണ പണയ വായ്പയും നബാര്‍ഡ് സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പ്രത്യേക വായ്പയും നല്‍കി വരുന്നു.

Free food kit from Chakkittapara Service Co-operative Bank has been launched. The bank provides a free kit for the entire family of Chakkittapara panchayath

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read