Categories
headlines

അകാലത്തില്‍ പൊലിഞ്ഞ കൂട്ടുകാരുടെ സ്മരണയ്ക്കായ് രക്തം ദാനം ചെയ്ത് സുഹൃത്തുക്കള്‍

പേരാമ്പ്ര: അകാലത്തില്‍ പൊലിഞ്ഞുപോയ കുറ്റ്യാടി സ്വദേശികളായ രാജു, രഞ്ജിത്ത് എന്നിവരുടെ സ്മരണാര്‍ത്ഥം അവരുടെ നാല്പത് സുഹൃത്തുക്കളും ബീ പോസിറ്റീവ് കോഡിനേറ്റര്‍മാരും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മുക്കവും ചേര്‍ന്ന് പേരാമ്പ്ര എ.യു.പി. സ്‌കൂളില്‍ വെച്ച് രക്തം ദാനം സംഘടിപ്പിച്ചു.


ക്യാമ്പിന് ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡണ്ട് ബി.എന്‍. പ്രവീണ്‍ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ടി. പ്രബീഷ്, സംസ്ഥാന പി.ആര്‍.ഒ കെ.എം. സജിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഭിലാഷ് കണ്ടോത്ത് എന്നിവരും ക്യാമ്പ് കോഡിനേറ്റര്‍മാരായ രഹന്‍ കരുണ്‍, ബിനുഷ പ്രശാന്ത് എന്നിവരും നേതൃത്വം നല്‍കി.

സംസ്ഥാന എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായ വിഷ്ണുപ്രസാദ്, യു.എസ് വിഷ്ണു, ബി.എസ് ശിവകൃഷ്ണ എന്നിവരും കോഡിനേറ്റര്‍മാരായ കൃഷ്ണേന്ദു, സൗദ, സാരംഗ്, വൈശാഖ്, മിഥുന്‍രാജ്, എന്‍.എം.അരുണ്‍, മുസമ്മില്‍, ശ്രീജിത്ത് എന്നിവരും ക്യാമ്പില്‍ സജീവമായി പങ്കെടുത്തു.


ചന്ദ്രശേഖരന്‍ പേരാമ്പ്ര, ക്വാളിറ്റി ബൈക്ക് ഇന്‍ കെയര്‍ മുയിപ്പോത്ത്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ആയ സൗദ എന്നിവര്‍ ക്യാമ്പിന് സ്‌പോണ്‍സര്‍മാര്‍ ആയി മുന്നോട്ടുവന്നു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജോന മുഖ്യഥിതി ആയിയിരുന്നു. എംവിആര്‍ ഹോസ്പിറ്റല്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.നിധിന്‍ ഹെന്റി ആശംസകള്‍ അര്‍പ്പിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP