Categories
headlines

പേരാമ്പ്രയില്‍ നിന്നും ഒളിമ്പിക്‌സിലേക്ക്; വേഗതയുടെ രാജകുമാരനാവാന്‍ നോഹ നിര്‍മ്മല്‍ ടോം


പേരാമ്പ്ര: കോഴിക്കോട് നിന്നും ടോക്കിയോവിന്റെ ട്രാക്കുകളില്‍ ചരിത്രം എഴുതാന്‍ നോഹ നിര്‍മ്മല്‍ ടോം. പി.ടി ഉഷയ്ക്ക് ശേഷം കോഴിക്കോടിന്റെ കായിക പാരമ്പര്യത്തിന്റെ മാറ്റ് ലോകത്തിന്റെ നെറുകയില്‍ എഴുതി ചേര്‍ക്കാന്‍ വീണ്ടും ഒരു കോഴിക്കോട്ടുകാരന്‍, അതിലുപരി പേരാമ്പ്രക്കാരന്‍.


പേരാമ്പ്ര മരുതേരിയിലെ ടോമിച്ചന്റെയും ആലീസ് ലീയുയുടെയും അഞ്ച് മക്കളില്‍ രണ്ടാമന്‍ 400 മീറ്റര്‍ പുരുഷ, മിക്‌സഡ് റിലേകളിലാണ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

ചക്കിട്ടപാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനു ശേഷം മലയോരമേഖലുടെ സിരാകേന്ദ്രമായ പേരാമ്പ്രയില്‍ നിന്നും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരമാണ് നോഹ.


തിരുവനന്തപുരം വ്യോമസേന കേന്ദ്രങ്ങളില്‍ സര്‍ജന്റായ ഈ 26 കാരന്‍ അമ്മയുടെ പാത പിന്‍തുടര്‍ന്നാണ് കായികലോകത്തേക്കെത്തിയത്. വടകര എസ്പി ഓഫീസിലെ കാഷ്യറായ അമ്മ ഹാന്‍ഡ്‌സ് ബോള്‍ താരമായിരുന്നു.

ദേശീയ മത്സരത്തില്‍ പങ്കെടുത്ത് കിരീടവും കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് സില്‍വര്‍ ഹില്‍സില്‍ പഠിക്കുമ്പോഴായിരുന്നു ട്രാക്കിലേക്കുള്ള രംഗപ്രവേശനം.


മെഡിക്കല്‍ കോളേജ് കാംപസ്സില്‍ പ്ലസ്ടുവിനു പഠിക്കുമ്പോഴും കായിക മത്സരത്തില്‍ മാറ്റുരച്ചു. ജോസ് സെബാസ്റ്റിയന്റെ കീഴിലായിരുന്നു പരിശീലനം.

തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കി. പിന്നീട് സായിയില്‍ ചേര്‍ന്ന് പരിശീലനവും ആരംഭിച്ചു. ജോര്‍ജ്ജ് ജോസഫിന്റെ പരിശീനക്കാലത്താണ് 400 മീറ്റര്‍ റിലേയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

2013 ജൂനിയര്‍ സൗത്ത് ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ റിലേയിലും 2016 ല്‍ 400 മീറ്റര്‍ സീനിയര്‍ ഇന്റര്‍ സേ്റ്ററ്റ് നാഷണല്‍ മത്സരത്തിലും വെള്ളി മെഡല്‍ നേടിയിരുന്നു. 2018-19 വര്‍ഷങ്ങളില്‍ ഓപ്പണ്‍ നാഷണല്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയിരുന്നു.

പിന്നീട് 2019 ഖത്തറില്‍ നടന്ന ഐഎഎഎഫ് വേള്‍ഡ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു.

കായിക പാരമ്പര്യമുള്ള കുടുംബമായിരുന്നു നോഹയുടേത്. അമ്മയുടെ സഹോദരി സൂസമ്മ വനിതാവോളിബോള്‍ മുന്‍ ദേശീയ ടീമംഗമാണ്.

നോയലിന്റെ മൂത്ത സഹോദരന്‍ ആരോണ്‍ ആഷിഷ് ടോം അത്‌ലറ്റിക്‌സില്‍ സേ്റ്ററ്റ് വിന്നര്‍ ആയിരുന്നു.

ഇളയസഹോദരന്‍ ജോയല്‍ ജോതിഷ് ടോം സ്‌റ്റേറ്റ്‌ലെവല്‍ ഓട്ടമത്സരങ്ങളിലും പങ്കെടുത്തിരുന്നു. മറ്റൊരു ഇളയസഹോദരന്‍ എബി ജോണ്‍ ടോം ബാസ്‌കറ്റ് ബോള്‍ ജില്ലാടീമിലേക്കും സെലക്ഷന്‍ നേടിയിരുന്നു.

ഇളയസഹോദരി കെസിയ ക്ലാരിസ് ടോം വിദ്യാര്‍ത്ഥിനിയാണ്. ടോക്കിയോയില്‍ നിന്നും സ്വര്‍ണ്ണപതക്കവുമായി തിരിച്ചെത്തി ഇന്ത്യയുടെ അഭിമാനതാരമാകാന്‍ കാത്തിരിക്കുകയാണ് കുടുംബവും ഒപ്പം കായിക പ്രേമികളും നാട്ടുകാരും.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP