Categories
headlines

ഇന്ധന വില വര്‍ദ്ധന: സൈക്കിള്‍ യാത്രയുമായി മുസ്ലിം യൂത്ത് ലീഗ്

പേരാമ്പ്ര: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം പ്രതിഷേധ പരിപാടികള്‍ സങ്കടിപ്പിച്ചു.


ഇന്ധന വില വര്‍ദ്ധനവ്, കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നികുതി ഭാരം കുറച്ച് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുക, പെട്രോള്‍ ഡീസല്‍ വിലയില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ കണ്ണ് തുറന്നു കാണുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി സൈക്കിള്‍ യാത്ര നടത്തി.

കടിയങ്ങാട് പാലത്തില്‍ നിന്നും ആരംഭിച്ച യാത്ര കടിയങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു.


പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഇസ്മായില്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ പി ജാസിര്‍, ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍, എംഎംഎഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ടി മുഹമ്മദ് ഉനൈസ് , ഭാരവാഹികളായ എ.ടി മുഹമ്മദ് മിഖ്ദാദ്, എം.കെ ജാസിം മുഹമ്മദ്, ടി.കെ ഫാസില്‍, കെ. സുഫൈദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

മേപ്പയ്യൂരില്‍ നടന്ന സൈക്കിള്‍ യാത്ര മേപ്പയ്യൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ സലഫി ക്യാംപസ് മുതല്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പ് വരെ സൈക്കിള്‍ യാത്ര നടത്തി.


പ്രതിഷേധ യാത്ര മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ ലബീബ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. എം.കെ ഫസലുറഹ്മാന്‍, എം.പി ആഷിദ്, വി.പി ജാഫര്‍, ഷബീര്‍ പൊന്നങ്കണ്ടി, നബീദ് മേപ്പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്കിള്‍ യാത്ര എല്‍ഐസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് ദാറുനുജൂം ആര്‍ട്‌സ് കോളജിനു സമീപമുള്ള പെട്രോള്‍ പമ്പില്‍ സമാപിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആര്‍.കെ മുഹമ്മദ് അധ്യക്ഷനായിരുന്നു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പുതുക്കുടി അബ്ദുറഹ്മാന്‍, ജന.സെക്രട്ടറി കെ.പി റസാഖ്, കെ.സി മുഹമ്മദ്, ടി.കെ നഹാസ്, നിയാസ് കക്കാട്, ആഷിഖ് അലി, പി.പി സിറാജ്, പി.വി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി എം.പി സിറാജ് സ്വാഗതവും, ആര്‍.എം നിഷാദ് നന്ദിയും പറഞ്ഞു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP