Categories
headlines

ഇന്ധന വില വർധനവ് പിൻവലിക്കണം:കേരളാ കോൺഗ്രസ്‌

പേരാമ്പ്ര : ഡീസൽ പെട്രോൾ വില അടിക്കടി വർധിപ്പിച്ച് മോഡി സർക്കാർ കൊള്ളയടി  തുടരുന്നതിനാൽ സമസ്ത മേഖലയിലുമുള്ള വിലക്കയറ്റം ഈ മഹാമാരി ക്കാലത്ത് ജനങ്ങളെയകെ ദുരിതക്കയത്തിൽ ആക്കിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് ചെയർമാൻ വി സി ചാണ്ടി മാസ്റ്റർ പറഞ്ഞു.


ഈ വില വർദ്ധനവ് ഉടൻ പിൻവലിക്കണം.
കേരളാ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി  ആഹ്വാനം ചെയ്ത സമരത്തിന്റെ ജില്ലാതല ഉൽഘാടനം പേരാമ്പ്ര ഐ ഒ സി യുടെ പെട്രോൾ പമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ ഡീസൽ വില ജി എസ് ടി യുടെ പരിധിയിൽ കൊണ്ടു വരുക, പെട്രോൾ ഡീസൽ അധിക നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കുക, ഇന്ധന വില നിർണ്ണയാധികാരം എണ്ണക്കമ്പനികളിൽ നിന്നും എടുത്തു മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ.


സംസ്ഥഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം രാജീവ് തോമസ്   ആധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ചന്ദ്രൻ, വിജയൻ  ചാത്തോത്ത്, രവീന്ദ്രൻ പുത്തലത്ത്, കെഎം ഗോപാലൻ, നാസർ മുളിയങ്ങൽ എന്നിവർ പ്രസംഗിച്ചു

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP