ശുദ്ധജലം കിട്ടാക്കനി; കുടിവെള്ള വിതരണവുമായി വൈറ്റ്ഗാര്‍ഡ്

By | Wednesday May 27th, 2020

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാംവാര്‍ഡില്‍ കുറ്റ്യാടി പുഴയോട് ചേര്‍ന്ന് കിടക്കുന്ന മുയിപ്പോത്ത് പുത്തൂര്‍ കടവ് ഭാഗത്തെ ജനങ്ങള്‍ കിണറുകളിലെ വെള്ളം മലിനമായി പ്രയാസത്തിലാണ്.

പുഴ വെള്ള മാലിന്യങ്ങളും ഉപ്പും കിണറുകളിലെത്തുന്നതാണ് പ്രശ്‌നം. വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു പരിഹാരമായില്ല. മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ സഹകരണത്തോടെ പ്രദേശത്ത് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നു.

ദീര്‍ഘകാലമായിട്ടുള്ള കുടിവെളള പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ താല്പര്യം കാണിക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ലോക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

കുടിവെളള വിതരണത്തിന് നിയാസ് പാട്ടാളി, കെ.കെ. മുഹമ്മദ്, കെ.കെ. സ്വാലിഹ്, നവാല്‍ റഹ്മാന്‍, യു.കെ. റാഷി, നിസാര്‍ വിരിപ്പൊയില്‍, കെ.കെ. ഷഹിം എന്നിവര്‍ നേതൃത്വം നല്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read