Categories
headlines

ഓക്‌സീ മീറ്ററുകള്‍ നല്‍കി

 

പേരാമ്പ്ര: പേരാമ്പ്ര റോട്ടറി ക്ലബ്ബ് കോവിഡ് 19 റിലീഫ്മായി ബന്ധപ്പെട്ട് ഓക്‌സീ മീറ്ററുകള്‍ നല്‍കി. പേരാമ്പ്ര പഞ്ചായത്തിലെ അര്‍ഹതപ്പെട്ട കോവിഡ് രോഗികള്‍ക്കാണ് ഓക്‌സീ മീറ്ററുകള്‍ നല്‍കിയത്.


കൊവിഡ് ബാധിയ്ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് ഓക്‌സിജന്‍ ലെവല്‍ താഴുന്നതാണ്. ഇത് പലപ്പോഴും ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തിക്കാറുണ്ട്.

എന്നാല്‍ കൃത്യമായി ഓക്‌സിജന്‍ ലെവല്‍ നിരീക്ഷിയ്ക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.


അതിനാല്‍ തന്നെ ഓക്‌സീ മീറ്ററുകള്‍ കോവിഡ് രോഗികള്‍ക്ക്  നല്‍കിയത് വളരെ ഗുണം ചെയ്യുന്നതാണ്.

പേരാമ്പ്ര റോട്ടറി പ്രസിഡന്റ് കെ രാമചന്ദ്രന്‍ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി കെ പ്രമോദിന് ഓക്‌സീ മീറ്ററുകള്‍ കൈമാറിയത്. റോട്ടറി ക്ലബ് മെമ്പര്‍മാരായ ശ്രീ സാജു (മാസ്റ്റേര്‍സ്), മാത്തുക്കുട്ടി ആന്റണി , പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP