സ്വര്‍ണ്ണക്കടത്ത്; യുഡിഎഫ് പേരാമ്പ്രയില്‍ ധര്‍ണ്ണ നടത്തി

By | Thursday July 9th, 2020

SHARE NEWS

പേരാമ്പ്ര (2020 July 09): സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

പി.പി. രാമകൃഷ്ണന്‍, ഇ. ഷാഹി, ബാബു തത്തക്കാടന്‍, കെ.സി. രവീന്ദ്രന്‍, സി.പി. ഹമീദ്, പ്രദീഷ് നടുക്കണ്ടി, ആര്‍.കെ മുഹമ്മദ്, രമേഷ് മഠത്തില്‍, റംഷാദ് പാണ്ടിക്കോട്, സത്താര്‍ മരുതേരി, കരിബില്‍ പൊയില്‍ യൂസഫ്, റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

The UDF has organized a dharna in Perambra agnest Gold Smagling under the auspices of the UDF Perambra panchayat committee demanding the resignation of Chief Minister Pinarayi Vijayan.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read