Categories
headlines

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഗ്രാമ ചങ്ങരോത്ത് പഞ്ചായത്ത്

പേരാമ്പ്ര: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്.


കോഴിക്കോട് ജില്ലയിലെ കോവിഡ് 19 വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമാകാത്തതിനാലും മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ കാണുന്നതിനാലും പ്രതിരോധ നടപടികള്‍ നിരീക്ഷണ സംവിധാനവും കൂടുതല്‍ ശക്തമാക്കുന്നതിനായി ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.

തിരക്കേറിയ വാണിജ്യ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മറ്റു മാര്‍ക്കറ്റുകളില്‍ ജീവനക്കാര്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ മാസത്തിലൊരിക്കല്‍ ടെസ്റ്റിന് വിധേയമാക്കേണ്ടതാണ് ഇത് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ടതുംമാണ്.


സെക്ടര്‍ മജിസ്േട്രറ്റര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ ആവശ്യപ്പെടുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ.്

കോവിഡ് വ്യാപനം തടയുന്നതിന് കോവിഡ് ടെസ്റ്റുകള്‍ വളരെ പ്രാധാന്യമുള്ള ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.


ഇതോടൊപ്പം ചേര്‍ത്ത പ്രകാരം നാളെ മുതല്‍ നടക്കുന്ന ടെസ്റ്റ് എല്ലാ വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും എല്ലാ സ്ഥാപനത്തിലെ ജീവനക്കാരും പങ്കെടുക്കേണ്ടതാണ്.

ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് പരിശോധന നടത്തും.

15-7-2021 ചെറിയ കുമ്പളം ജിഎല്‍പി സ്‌കൂളില്‍ 1,2 വാര്‍ഡുകളില്‍ പരിശോധന നടത്തി. 16-07-2021 കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 9,10,11,12 വാര്‍ഡുകളില്‍ പരിശോധന നടത്തും.

17-07-2021 പന്തിരിക്കര ജിഎല്‍പി സ്‌കൂളില്‍ 6,7,8,9 പരിശോധന നടത്തും. 19-07-2021 തലശ്ശേരി ജിഎല്‍പി സ്‌കൂള്‍ 3,4 വാര്‍ഡുകളില്‍ പരിശോധന നടത്തും.

22-07-2021 കന്നാട്ടി എല്‍പി സ്‌കൂളില്‍ 5,11,16 പരിശോധന നടത്തും. 17-07-2021 മുതല്‍ എല്ലാ കടകളിലും ഓട്ടോ ടാക്സി സ്റ്റാന്‍ഡിലും പരിശോധന ഉണ്ടായിരിക്കുന്നതാണ.്

ഒരു മാസത്തിനുള്ളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരെ  ഒരു കാരണവശാലും കടകള്‍, ഓട്ടോ ടാക്സി സര്‍വീസ് നടത്താനോ അനുവദിക്കുകയില്ല എന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP