കായണ്ണയില്‍ യുവതിയുടെ ക്വാറന്റൈിനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്നത് ദുഷ്പ്രചരണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

By | Thursday June 25th, 2020

SHARE NEWS

പേരാമ്പ്ര (June 25): കായണ്ണയില്‍ 22 കാരി യുവതിയുടെ ക്വാറന്റൈിനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്നത് ദുഷ്പ്രചരണമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ.

യുവതിയുടെ വീട്ടുകാരുടെ സമ്മത പ്രകാരമാണ് കായണ്ണ ഗവ. ഹയര്‍സെക്കണ്ടറിയില്‍ താമസ സൗകര്യമൊരുക്കികൊടുത്തത്. യുവതിയുടെ കുടുംബം സ്‌കൂളിലെ സൗകര്യങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കായണ്ണ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യുവതിക്കും, കൂട്ടിരിപ്പിനായി അവരുടെ കുടുംബത്തിനും അടുത്തടുത്ത റൂമുകളില്‍ താല്‍ക്കാലിക താമസസൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു.

യുവതി ജൂണ്‍ 4ന് ചെന്നൈയില്‍ നിന്ന് തൃശ്ശൂരില്‍ എത്തുകയും അവിടെനിന്നു സുഹൃത്തുക്കളോടൊപ്പം സ്വന്തമായിവാഹനം ഏര്‍പ്പാട്‌ചെയ്ത് കോഴിക്കോട് എത്തുകയും, യുവതിയുടെ കുടുംബവുമായി ചര്‍ച്ചചെയ്തു പഞ്ചായത്ത് ഭരണസമിതി ചക്കിട്ടപാറ കോവിഡ് പരിചരണ കേന്ദ്രത്തില്‍ യുവതിക്ക് താമസ സൗകര്യമൊരുക്കുകയും ചെയ്തു.

കൂടെ വന്ന സുഹൃത്തിനു കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞു കോവിഡ് ടെസ്റ്റ് നടത്തുകയും ജൂണ്‍14ന് റിസള്‍ട്ട് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും, ജൂണ്‍ 21ന് തുടര്‍ച്ചയായ 3 ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.

കോവിഡ് നെഗറ്റീവ് ആയ വ്യക്തി 7 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും, മാനുഷിക പരിഗണന വെച്ച് കുടുംബത്തിന്റെ ആവശ്യം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നല്‍കുകയായിരുന്നു.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും, കായണ്ണ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടറും, സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് ഈ യുവതിയെയും, കുടുംബത്തെയും ജൂണ്‍ 22 ന് സ്‌കൂളിലേക്ക് സ്വീകരിച്ചത്.

എന്നാല്‍ ജൂണ്‍ 23ന് രാവിലെ ഫോണില്‍ വേണ്ടത്ര റേഞ്ചും, നെറ്റും ലഭിക്കുന്നില്ല എന്ന് യുവതി അറിയിക്കുകയും പെയിഡ് കൊറന്റൈന്‍ സൗകര്യം ഒരുക്കിത്തരണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കോവിഡ് ചുമതല വഹിക്കുന്ന കോഴിക്കോട് ഡെപ്യൂട്ടി കളക്ടറുമായി ബന്ധപ്പെടുകയും   ചെയ്തു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചു പെയിഡ് കൊറന്റൈന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് അപ്പോള്‍ തന്നെ യുവതിയുടെ വിവരങ്ങള്‍ ഫോണ്‍ വഴി കൈമാറുകയും, യുവതിയുമായി സംസാരിച്ചു ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജൂണ്‍ 23 ന് രാത്രി യുവതി ആവശ്യപ്പെട്ട പ്രകാരമുള്ള കോഴിക്കോട് പെയിഡ് കൊറന്റൈന്‍ കേന്ദ്രത്തിലേക്ക് ആംബുലന്‍സില്‍ മാറുകയും ചെയ്തു.

യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ യുഡിഎഫ് രാഷ്ട്രീയലാഭത്തിനായ് നടത്തുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം കായണ്ണ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

കായണ്ണഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പദ്മജയുടെ കുറിപ്പ്.. ജൂൺ 4 ന് ചെന്നൈയിൽനിന്നുംവന്ന കായണ്ണസ്വദേശിയുടെ…

Posted by CPIM Kayanna on Wednesday, June 24, 2020

 

Grama panchayat president N Padmaja has said that some people are carrying out an illicit affair in connection with the quarantine of a 22-year-old woman in Kayanna.

The Kayanna Govt. Accommodations at Higher Secondary. The girl’s family, after being convinced of the facilities at the school, provided temporary accommodation to the girl and her family in the adjoining rooms at the Kayanna Government Higher Secondary School.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read