വായന ശാലകളില്‍ ഗ്രന്ഥശാല ദിനാചരണം

By | Sunday September 15th, 2019

SHARE NEWS

പേരാമ്പ്ര : ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ സാംസ്‌കാരിക പ്രഭാഷണവും അക്ഷരദീപം തെളിയിക്കലും നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.നാരായണന്‍ പതാക ഉയര്‍ത്തി.

പ്രശസ്ത കവി രാജീവന്‍ മേപ്പയ്യൂര്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തി. സി.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഡോ: പി. സോമനാഥ് ആദ്യ ദീപം കൊളുത്തി. പരിപാടിയില്‍ ഒ.എം. രാജന്‍, കെ.എം ബാലകൃഷ്ണന്‍, പി.എം. രാഘവന്‍ എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു. പി. അച്ചുതന്‍ സ്വാഗതം പറഞ്ഞു.

മഞ്ഞക്കുളം വി.പി. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയം ഗ്രന്ഥാശാലാ സംഘത്തിന്റെ 75 – വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 75 ദീപം തെളിയിച്ചു. ഗ്രന്ഥശാല ദിനത്തിനോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സ് വി.സത്യന്‍ ഉദ്ഘാടനം ചെയ്തു.

എ.എം കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വി. മിഥുന്‍, പി. പ്രകാശന്‍, പി. സിന്ധു, ഇ.കെ. ബിജി, ഡി.കെ. നിജില്‍, സി.പി ബാബു എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read