മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി

By | Saturday November 2nd, 2019

SHARE NEWS

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി. പ്രത്യേക അസംബ്ലിയിലും, മുഴുവന്‍ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ ശുചിത്വ ദീപം തെളിയിച്ചു.

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും, അധ്യാപക, അനധ്യാപക ജീവനക്കാരും ശുചിത്വ പ്രതിജ്ഞ യെടുത്തു. സ്‌കൂളിലെ മുഴുവന്‍ സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി എച്ച്എം വി.പി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ഉഷ പഴവീട്ടില്‍, ശുചിത്വമിഷന്‍ കണ്‍വീനര്‍ എം.ടി ബാബു, കെ.എം സുരേഷ്, ടിഴഎം അഫ്‌സ, കൗമുദി കളരിക്കണ്ടി, കെ.കെ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read