മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

By | Saturday August 8th, 2020

SHARE NEWS

 

മേപ്പയ്യൂര്‍ (2020 August 08): തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദുരിതത്തിലായ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വില്ലേജ് അധികൃതരും , മെഡിക്കല്‍ – ഹെല്‍ത്ത് ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സന്ദര്‍ശിച്ചു.

മഴ കനക്കുന്നത് മൂലം വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലും, വീട്ടില്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവര്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തീരുമാനിച്ചു.

വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള 20 കുടുംബങ്ങളെയും മണ്ണിടിച്ചില്‍ ഭീഷണിയുള്ള 3 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, വൈസ്.പ്രസിഡന്റ് കെ ടി രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍ എം ദാമോധരന്‍, ടി പി പുഷ്പലത, പി എം പവിത്രന്‍ ,പി എം ശോഭ തുടങ്ങിയവരും അതാത് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മഴക്കെടുതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കി.

Health department staff, including village officials and medical and health officers, visited various areas in Maypayur Grama Panchayat which were affected by the continuous rains.As part of the visit, it was decided to make necessary arrangements for the flood-hit areas and those affected by the floods.Twenty families at risk of flooding and three families at risk of landslides were relocated to relatives’ houses Maypayur Panchayat President PK Reena, Vice President KT Rajan, ward members NM Damodharan, TP Pushpalatha, PM Pavithran and PM Sobha also visited the respective areas and warned them to follow the government’s instructions regarding the monsoon.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read