കനത്ത മഴ: കുറ്റ്യാടി പ്രധാന കനാല്‍ തകര്‍ന്നു

By | Sunday August 11th, 2019

SHARE NEWS

പേരാമ്പ്ര : കനത്ത മഴയില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെ പാര്‍ശ്വം തകര്‍ന്നു. പെരുവണ്ണാമൂഴിയില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ കൂവപ്പൊയിലിലാണ് കനാല്‍ വശം ഇടിഞ്ഞു വീണത്.

നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പെരുവണ്ണാമൂഴി – കടിയങ്ങാട് റോഡിനോട് േചര്‍ന്നാണ് കനാല്‍ ഇടിഞ്ഞത്. റോഡിന്റെ ഒരു വശം തോടാണ്. ഇതിലെ ജലം ഒഴുകിപ്പോകുന്നത് റോഡിന്റെയും കനാലിന്റെയും അടിയിലൂടെ സ്ഥാപിച്ച ചെറു പൈപ്പിലൂടെയാണ്.

കനത്ത മഴയില്‍ വെള്ളം പൈപ്പിലൂടെ വെള്ളം ഒഴുകി പോകാത്തതാണ് കനാല്‍ വശം തകര്‍ന്നു വീഴാന്‍ കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. അപകട മുന്നറിയിപ്പ് നാട്ടുകാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ഇതനുസരിച്ച് ഇവിടെ ബലപ്പെടുത്തല്‍ പ്രവര്‍ത്തി നടത്താന്‍ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നെന്നാണു ജലസേചന വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ മഴവെള്ളം ഒഴുകിപ്പോകാനാകാതെ വന്‍ തടാകമായി ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. കൂടുതല്‍ ദിവസം വെള്ളം ഇവിടെ കെട്ടി നിന്നാല്‍ റോഡിന്റെ തകര്‍ച്ചക്കിത് കാരണമാകുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ജലസേചന വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read