മലയോരത്തിന് സ്വന്തം ഡോക്ടറായി രഞ്ജു രാജന്‍

By | Sunday May 17th, 2020

SHARE NEWS

പേരാമ്പ്ര : പൂഴിത്തോട് എന്ന മലയോര ഗ്രാമത്തിന് ഇനി നാടിന്റെ മിടിപ്പറിയുന്ന സ്വന്തം ഡോക്ടറായി രഞ്ജു രാജന്‍. കടുത്ത ജീവിത യാതനകളിലൂടെ സ്വപ്രയത്‌നത്താല്‍ പഠിച്ച് ഉന്നതിയില്‍ എത്തിയിരിക്കുകയാണ് ഈ മിടുക്കന്‍.

കൂലി പണിക്കാരാനായ താന്നിയോട്ടില്‍ രാജന്റെയും ഇന്ദിരയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് രഞ്ജു. പൂഴിത്തോട് ഐസി യുപി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസവും ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലൂടെ സ്‌കൂള്‍ വിദ്യഭ്യാസവും പൂര്‍ത്തികരിച്ചു.

പഠിക്കാന്‍ മിടുക്കനായ രഞ്ജു പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. ഒരു ഡോക്ടറായി സാമൂഹ്യ സേവനം നടത്തണമെന്ന ആഗ്രഹവുമായി കോട്ടയം ദര്‍ശന അക്കാദിമയില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചീങ്ങ് പൂര്‍ത്തികരിച്ചു.

തുടര്‍ന്ന് നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ കേരള സംസ്ഥാന അടിസ്ഥാനത്തില്‍ ജനറല്‍ 49 ാം റാങ്ക് നേടി നാടിന് അഭിമാനമായി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിച്ച രഞ്ജു നല്ല മാര്‍ക്കോടെ എംബിബിഎസ് പൂര്‍ത്തിയാക്കുകയും 2020 മാര്‍ച്ചോടെ ഹൗസ്‌സര്‍ജന്‍സി കഴിഞ്ഞ് ഡോക്ടറായി പുറത്തിറങ്ങി.

വരും നാളുകളില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാലും നാട്ടുകാരുടെ ഡോക്ടറായി ഈ യുവഡോക്ടര്‍ എന്നും മലയോര ഗ്രാമത്തിന്റെ ദീനമകറ്റാനുണ്ടാവും. രഞ്ജുവിന്റെ സഹോദരന്‍ നീജുമോന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read