മലവെള്ളപ്പാച്ചില്‍ മാത്യു പുഴക്ക് നടുവില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

By | Thursday July 18th, 2019

SHARE NEWS

പേരാമ്പ്ര: പുഴക്ക് നടുവിലെ തുരുത്തില്‍ കെട്ടിയ പശുവിനെ അഴിക്കാന്‍ പോയ ആള്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ചര മണിക്കൂറോളം തുരുത്തില്‍ കുടുങ്ങി. ചെമ്പനോട മേലേ അങ്ങാടിക്ക് സമീപം കടന്തറ പുഴയിലാണ് സംഭവം.

ചെമ്പനോട അമ്മ്യാം മണ്ണില്‍ മൂലതൊട്ടിയില്‍ മാത്യൂ (55) ആണ് കുടുങ്ങിയത്. കിഴക്കരക്കാട്ട് തുരുത്തില്‍ വൈകിട്ട് അഞ്ച് മണിയോടെ പശുവിനെ അഴിക്കാനായി പോയപ്പോള്‍ പെട്ടന്ന് പുഴയില്‍ വെള്ളം ഉയരുകയായിരുന്നു. പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. വെള്ളം കുത്തിയൊലിച്ചെത്തിയതോടെ മാത്യുവിന് തിരികെ വരാന്‍ പറ്റാതായി.

കുത്തനെയുള്ള പുഴയില്‍ അതിശക്തമായ ഒഴുക്കും വെള്ളവും കാരണം ആര്‍ക്കും രക്ഷാപ്രവര്‍ത്തനവുമായി കടന്നു ചെല്ലാനും പറ്റിയില്ല. പേരാമ്പ്രയില്‍ നിന്ന് അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും തുരുത്തിലേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കുറയുന്നതു വരെ മാത്യുവും പശുവും തുരുത്തില്‍ ഭീതിയോടെ കഴിയുകയായിരുന്നു.

രാത്രി 10 മണിക്ക് ശേഷമാണ് വെള്ളത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങിയത്. അതിന് ശേഷം നാട്ടുകാര്‍ തുരുത്തിലേക്ക് എത്തി മാത്യൂവിനെ തിരികെ എത്തിക്കുകയായിരുന്നു. പ്രദേശത്ത് മഴയില്ലെങ്കിലും മലയില്‍ മഴ പെയ്താല്‍ പുഴയില്‍ വെള്ളം ഉയരുക സാധാരണമാണ്. ഇതറിയാതെ പുഴയിലെത്തി മലവെള്ള പാച്ചിലില്‍ ഒട്ടനവധി ജീവനുകള്‍ ഈ ഭാഗങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read