ഛത്തീസ്ഗഡില്‍ ഐടിബിപിയില്‍ വെടിവെപ്പ്; പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു

By | Wednesday December 4th, 2019

SHARE NEWS

പേരാമ്പ്ര : ഛത്തീസ്ഗഡില്‍ ഇന്‍ന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സേനാംഗങ്ങള്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. പേരാമ്പ്ര കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍ നായരുടെ മകന്‍ ബിജീഷ്(ഉണ്ണി, 30) മരിച്ചത്. തിരുവനന്തപുരഗ സ്വദേശി ഉല്ലാസ് ഇള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ഇവരെ റയ്പ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമ ബംഗാള്‍ നാദിയ സ്വദേശി മസുദുള്‍ റഹ്മാനാണ് തന്റെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് സഹ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുയര്‍ത്തത്. ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. സംഭവത്തിന് ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

റയ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബസ്തര്‍ മേഖലയിലെ നാരായണ്‍പൂരിലെ ഉള്‍വനത്തിലാണ് സംഭവം. ഹിമാചല്‍പ്രദേശ് സ്വദേശി മഹേന്ദ്ര സിംഗ്, പഞ്ചാവ് സ്വദേശി സില്‍ജിത്ത് സിംഗ്, പശ്ചിമ ബംഗാള്‍ സ്വദേശി സുര്‍ജിത്ത് സര്‍ക്കാര്‍, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ആറുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. അവധി അപേക്ഷ പരിഗണിക്കാത്തതില്‍ മസുദുള്‍ അസ്വസ്ഥനായിരുന്നു എന്നു പറയുന്നു.

സുമയാണ് മരിച്ച ബിജേഷിന്റെ മാതാവ്. ഭാര്യ അമൃത(മഞ്ജു, ആശ ഹോസ്പിറ്റല്‍ വടകര). മകള്‍ ദക്ഷ. സഹോദരന്‍ സിജീഷ് (ഡ്രൈവര്‍).
നാല് മാസം മുമ്പ് അവധിക്ക് വന്ന് തിരിച്ചു പോയതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read