പേരാമ്പ്ര : ചക്കിട്ടപാറയില്‍ സിപിഐ നേതാവും ലോക്കല്‍ സെക്രട്ടറിയുമായ വാഴയില്‍ വളപ്പില്‍ വി.വി. കുഞ്ഞിക്കണ്ണന്റെ വീടിന് നേരെ ബോംബാക്രമണം. രണ്ട് തവണയായാണ് അക്രമണം നടന്നത്.

ഇന്ന് പുലര്‍ച്ചെ 12.20നും 12.22 നുമായാണ് ബോംക്രമണം ഉണ്ടായത്. വന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രണ്ടമത്തെ ബോംബും പൊട്ടുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍, മൂന്ന് ജനലുകള്‍, ടിവി, ഷോക്കേസ്, ചുമര് എന്നിവ തകര്‍ന്നു. രണ്ട് ഇരുചക്ര വാഹനത്തില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് കുഞ്ഞിക്കണ്ണന് പറഞ്ഞു.
ഇവര്‍ പോവുന്നതായി കണ്ടതായും ഇദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പൊലീസും സമീപത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി.
ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നതായി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന് പറഞ്ഞു. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ഉടന്‍ സ്ഥലത്തെത്തും.

News from our Regional Network
RELATED NEWS
