കായണ്ണ ക്ഷേത്രത്തില്‍ മോഷണം

By | Friday July 12th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണം നടന്നു. ക്ഷേത്രത്തിനു മുറ്റത്തുള്ള ഭണ്ഡാരവും റോഡരികിലുള്ള ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തിയ നിലയിലാണുള്ളത്.

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി 1 മണിക്ക് ശേഷമാണ് മെലിഞ്ഞ് നീണ്ട ചെറുപ്പക്കാരന്‍ പാരയുമായി ക്ഷേത്രത്തിലെത്തുന്നതും ഭണ്ഡാരം പൊളിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പാന്റും കോട്ടും ധരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗുമുള്ളതായി ദൃശ്യങ്ങളില്‍ കാണാമെന്നുണ്ടെങ്കിലും ആളെ വ്യക്തമല്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 8മാസം മുമ്പ് റോഡരികിലുള്ള ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ട് ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read