പ്രിയതമന്റെ ഓര്‍മ്മയ്ക്കായി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും മാസ്‌കുകള്‍ നല്‍കി ദേവിഅമ്മ

By | Thursday April 30th, 2020

SHARE NEWS

മേപ്പയ്യൂര്‍ : നാടിന് സംരക്ഷണമൊരുക്കി നല്‍കി പരേതനായ ഭര്‍ത്താവിന്റെ ഓര്‍മ്മ പുതുക്കി. പരേതനായ കീച്ചിലേരി ബാലന്‍ നായരുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ദേവിഅമ്മയാണ് കൊറോണ പ്രതിരോധത്തിനായ് ആയിരം മാസ്‌കുകള്‍ തയ്യാറാക്കാന്‍ ആവശ്യമായ തുക ഗ്രാമപഞ്ചായത്തംഗത്തെ ഏല്പിച്ചത്.

ഈ തുക ഉപയോഗിച്ച് മേപ്പയ്യര്‍ ഗ്രാമപഞ്ചായത്ത് 9 ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും രണ്ടു വീതം മാസ്‌കുകള്‍ അയല്‍ സഭകള്‍ മുഖേന ആര്‍ആര്‍ടി അംഗങ്ങര്‍ എത്തിച്ചു. വാര്‍ഡിലെ കുടുംബശ്രീയില്‍ പെട്ട വനിതാ ടൈലര്‍മാരുടെ സഹകരണത്തോടെ ഒരുദിവസം കൊണ്ട് മാസ്‌കുകള്‍ തയ്യാറാക്കി.

വിതരണത്തിനുള്ള മാസ്‌കുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീനയും, ഗ്രാമപഞ്ചായത്തംഗം ഭാസ്‌കരന്‍ കൊഴുക്കല്ലൂരും ചേര്‍ന്ന് ദേവിയമ്മയില്‍ നിന്നും ഏറ്റുവാങ്ങി.

പ്രവര്‍ത്തനങ്ങള്‍ക്ക് പി.കെ. ശങ്കരന്‍, കെ. ഷൈനു, കെ.ടി. വിനോദ്, ടി.എന്‍. അമ്മത്, സി. രവി, പി.എന്‍.കെ. നായര്‍, വി.കെ. ബാലകൃഷ്ണന്‍, ജാനു പാലോറ എന്നിവരും അയല്‍ സഭ കണ്‍വീനര്‍മാരും നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read