പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ 30 പേര്‍ക്ക് കോവിഡ്

By | Saturday September 26th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 26) : പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ 30 പേരുടെ ഫലം പോസിറ്റീവ്. 115 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 85 പേര്‍ക്ക് നെഗറ്റീവും 30 പേര്‍ക്ക് പോസിറ്റീവും ആവുകയായിരുന്നു. ഇതില്‍ 24 പേരും പേരാമ്പ്ര പഞ്ചായത്ത് പരിധിയിലുള്ളവരാണ്.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരായ രണ്ട് പേര്‍ക്കും, നൊച്ചടെ മൂന്ന് പേര്‍ക്കും കോട്ടൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര 13 ാം വാര്‍ഡില്‍ 19 പേര്‍ക്കും, ഒന്നാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും 4, 14, 18 വാര്‍ഡുകളില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കുമാണ് പേരാമ്പ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

13 ാം വാര്‍ഡില്‍ ഒരേ സ്ഥാപനത്തിലെ അന്തേവാസികളായ 18 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി രോഗ വ്യാപനം കുറഞ്ഞ പേരാമ്പ്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചത് ആശങ്കക്ക് ഇടനല്‍കുന്നു.

In the examination conducted at Perambra Taluk Hospital today, the results of 30 people were positive. Of these, 24 are from Perambra panchayat.

The disease was confirmed in two residents of Cheruvannur Grama Panchayat, three in Nochade and one in Kottur.

In Perambalur, Kovid confirmed that 19 people were in the 13th ward, two in the first ward and one each in wards 4, 14 and 18.

In the 13th ward, 19 people have been diagnosed with the disease, including 18 students who are inmates of the same institution. It is a matter of concern that the number of confirmed cases has increased significantly in Perambalur, where the spread of the disease has been low for the past few days.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read