എസ്ഡിപിഐ വളണ്ടിയേഴ്‌സ് രൂപീകരിച്ചു

By | Monday June 22nd, 2020

SHARE NEWS

പേരാമ്പ്ര (June 22): പേമാരിയായും പ്രളയമായും നിപ്പയായും കോവിഡായും ദുരന്തങ്ങള്‍ പ്രകൃതിയില്‍ താണ്ഡവമാടുമ്പോള്‍ ദുരന്ത മുഖത്ത് സഹജീവികളെ മുഖം നോക്കാതെ സഹായിക്കാന്‍ എസ്ഡിപിഐ വളണ്ടിയേഴ്‌സ് രൂപീകരിച്ചു.

എസ്ഡിപിഐ പാലേരി, കൂനിയോട് ബ്രാഞ്ച് കമ്മറ്റികള്‍ സംയുക്തമായാണ് ദുരന്ത മുഖത്തേക്ക് ആവശ്യമായ ഉപകരണങ്ങളുമായി പരിശീലന സജ്ജരും സന്നദ്ധരുമായ ഇരുപത്തഞ്ച് വളണ്ടിയര്‍മാരെ പാര്‍ട്ടിയുടെ പതിനൊന്നാം സ്ഥാപക വാര്‍ഷിക ദിനത്തില്‍ സേവന സജ്ജരാക്കി ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി നാടിന് സമര്‍പ്പിച്ചു.

ഉദ്ഘാടനമത്താടനുബന്ധിച്ച് നടന്ന ശുചീകരണ പരിപാടികള്‍ക്ക് കെ.കെ. ഷിയാസ്, ഷബീര്‍ പാലേരി, എ.പി. മുഹമ്മത്, മുഹമ്മത് ചിറക്കൊല്ലി, റഷീദ് മുതിരക്കല്‍, ഷംലാല്‍ കൂനിയോട്, മൊയ്തു കുഴിമ്പില്‍, സൂപ്പി തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ഡലത്തില്‍ ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തല്‍, മാസ്‌ക് വിതരണം, ശുചീകരണം, മധുര വിതരണം എന്നിവ നടന്നു.

In the face of disasters such as floods, floods, floods and ravages of nature, SDPI Volunteers has been formed to help fellow survivors in the face of disaster.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read