മദ്യനയത്തിന് പിന്നിൽ അഞ്ഞൂറു കോടിയുടെ അഴിമതി : എം എം ഹസ്സന്‍

By | Saturday August 5th, 2017

SHARE NEWS

പേരാമ്പ്ര: മദ്യലോബിയ്ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതന്വേഷിക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ദിനരാത്ര പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിന് പിന്നിൽ നടന്ന അഴിമതിയിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പങ്ക് അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവരണം.

മദ്യരാജാക്കൻമാർക്കും റിസോർട്ട് മുതലാളിമാർക്കും വേണ്ടിയാണ് ഈ സർക്കാർ നിലകൊള്ളുന്നത്. പുതിയ മദ്യനയത്തിന്റെ പേരില്‍ അഴിമതിയുടെ പരിഷ്‌ക്കാരമാണ് നടക്കുന്നത്. സി പി എമ്മിന്റ ഖജനാവിലേക്ക് കോടികളാണ് എത്തിയത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. സംസ്ഥാനത്തെ നാല്പത്തിനാല് നദികള്‍ക്കു സമാന്തരമായി കാസര്‍കോഡു മുതല്‍ പാറശ്ശാല വരെ മദ്യത്തിന്റെ മഹാപ്രവാഹമാണ് സി പിഎം ഒരുങ്ങുന്നതെന്നും ഹസ്സന്‍ പറഞ്ഞു. മദ്യമാഫിയയെ മാത്രം സഹായിക്കുന്ന നയത്തിന് പിന്നില്‍ അഞ്ഞൂറ് കോടിയുടെ അഴിമതിയുണ്ടെന്ന് മദ്യക്കച്ചവടക്കാര്‍ തന്നെ അടക്കം പറയുമ്പോള്‍ അതിലും വലിയ അഴിമതി നടക്കാനാണ് സാധ്യതയെന്ന് ഹസ്സന്‍ ആരോപിച്ചു.

ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ നിജേഷ് അരവിന്ദ്, മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, കെ.കെ വിനോദൻ, പി വാസു, പി മൊയ്തീൻ, രാജേഷ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ്‌ പി.കെ രാഗേഷ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ,ജിതേഷ് മുതുകാട്, അശോകൻ മുതുകാട് പ്രസംഗിച്ചു.
വി ആലീസ് മാത്യൂ, കെ മധുകൃഷ്ണൻ, കെ.സി ഗോപാലൻ, പി.സി സജീവൻ, പി.എം പ്രകാശൻ, ഇ.പി മുഹമ്മദ്, വാസു വേങ്ങേരി, വിനോദൻ കല്ലൂർ, രാജൻ കെ പുതിയേടത്ത്, എസ് സുനന്ദ്, കെ ജാനു, വി.വി ദിനേശൻ, കെ.സി രവീന്ദ്രൻ, പി.എസ് സുനിൽകുമാർ, പി.സി കുഞ്ഞമ്മദ്,ഇ.ടി സത്യൻ, പി.സി കാർത്ത്യായനി എന്നിവർ നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read